BreakingCrimeKerala

വീണയ്ക്ക് ഇഡി സമൻസ്

വീണയും കരമിണൽ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് വന്നത്. ഇതിന് പിന്നാലെയാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്.

തിരുവനന്തപുരം: മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. എ‌ട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചു.
സിഎംആർഎൽ എം ഡി ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ എസ് സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള കുടുംബങ്ങൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്ടർമാർ ആണ് ഇവർ. വീണയും കരമിണൽ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് വന്നത്. ഇതിന് പിന്നാലെയാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. എസ്എഫ്ഐഓ കസ്റ്റഡിയിലെടുത്ത 134 രേഖകൾ പത്ത് ദിവസത്തിനകം കൈമാറാനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടത്. രേഖകൾ കൈമാറുന്നതിനെതിരായ സിഎംആർഎൽ എതിർപ്പ് തള്ളിയാണ് കോടതി നടപടി.

Leave a Reply

Your email address will not be published. Required fields are marked *