BreakingKeralaPolitics

കെ.വി. തോമസ് ബിജെപി യിലേക്ക് ?

എറണാകുളം : കെ.വി. തോമസ്. വീണ്ടും വാർത്തകളിൽ നിറയുന്നു. ബിജെപി യിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്.ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹം തള്ളാതെ കെ.വി. തോമസ്. കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് പലരുമായും കൂടിക്കാഴ്ച നടത്താറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ആരെയെങ്കിലും നിലനിർത്തണോ എന്ന് തീരുമാനിക്കേണ്ടത് പുതിയ സർക്കാരാണെന്നും തോമസ് കൂട്ടിച്ചേർത്തു.കൂടുമാറ്റം വല്ലതുമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്- നിങ്ങൾക്ക് ഒത്തിരി കഥ കൊടുക്കാം. ഞാൻ ഇവിടെ അൻപതുവർഷമായിട്ടുള്ളതല്ലേ. പത്തിരുപത് വർഷമായി നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന ആളുകളല്ലേ. ഒത്തിരി ആളുകളെ കാണുന്നുണ്ട്. ബി.എൽ. സന്തോഷ് അടക്കമുള്ള ആളുകളെ എത്ര കാലമായി കാണുന്നതാണ്. ഇന്ന് ഇപ്പോൾ കാണുന്നതല്ലല്ലോ എന്നായിരുന്നു തോമസിന്റെ മറുപടി.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു തോമസ്. തിരഞ്ഞെടുപ്പുഫലം വന്നയുടൻ സ്ഥാനത്തുനിന്ന് രാജിവെച്ച് ഓഫീസ് ഒഴിയുകയും ചെയ്തിരുന്നു. ഇന്ന് ഡൽഹി കേരളാ ഹൗസിലെത്തി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്‌.

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനുമായും കെ.വി. തോമസ് വരുംദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളും അദ്ദേഹത്തെ തങ്ങളുടെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാക്കാൻ ആലോചിക്കുന്നതായ റിപ്പോർട്ടുകളും വരുന്നുണ്ട്‌.. ഇടതുസ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതോടെ 2022-ൽ അദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി. തുടർന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിതനായി.

Leave a Reply

Your email address will not be published. Required fields are marked *