BreakingKeralaOthers

എ പി ഷൗക്കത്തലി കേരള പോലീസിലെ ‘സിങ്കം’

തിരുവനന്തപുരം: 2023ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ് അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ പ്രത്യേക സംഘത്തെ (SIT) പ്രഖ്യാപിച്ചതോടെ, കേരളത്തിന്റെ ശ്രദ്ധ മുഴുവൻ ആ സംഘത്തിന്റെ തലവനായ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി എ പി ഷൗക്കത്തലിയിലേക്കാണ്. രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ പല കേസുകളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ കേരള പോലീസിലെ ‘സിങ്കം’ എന്ന് പേരെടുത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം.1995ൽ ഒന്നാം റാങ്കോടെ കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി കരിയർ ആരംഭിച്ച ഷൗക്കത്തലി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരം നേടിയ മിടുക്കനായ ഉദ്യോഗസ്ഥനാണ്. എൻഐഎയുടെ ഭീകരവാദ വിരുദ്ധ ഓപ്പറേഷൻ സ്പെഷലിസ്റ്റായാണ് അദ്ദേഹം അറിയപ്പെടുന്നത്.
ടി പി ചന്ദ്രശേഖരൻ വധക്കേസ്: തലശ്ശേരി ഡിവൈഎസ്പിയായിരുന്ന സമയത്താണ് ടി പി കേസ് അന്വേഷിച്ച സംഘത്തിൽ ഷൗക്കത്തലി ഇടംപിടിക്കുന്നത്. കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നീ ക്രിമിനലുകളെയും സിപിഎം നേതാക്കളായ പി കെ കുഞ്ഞനന്തനെയും വിജയകരമായി അകത്താക്കിയത് ഇദ്ദേഹമാണ്. കേസിന്റെ സൂത്രധാരനെന്ന് ആരോപണമുയർന്ന അന്നത്തെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ നടുറോഡിൽ കാർ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *