BreakingCrimeKerala

പാലത്തായി പീഡനക്കേസ്.പ്രതിയുടെ ശിക്ഷ മരവിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ സമസ്ത

ഹൈക്കോടതി വിധി സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവിയെന്ന് മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയലിൽ വിമർശനം. സർക്കാർ മനഃപൂർവ്വം തോറ്റു കൊടുത്തുവെന്നും പ്രോസിക്യൂഷന്റെ അലംഭാവമാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്നും കുറ്റപ്പെടുത്തൽ.

പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ സമസ്ത. ഹൈക്കോടതി വിധി സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവിയെന്ന് മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയലിൽ വിമർശനം. സർക്കാർ മനഃപൂർവ്വം തോറ്റു കൊടുത്തുവെന്നും പ്രോസിക്യൂഷന്റെ അലംഭാവമാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്നും കുറ്റപ്പെടുത്തൽ.
പ്രോസിക്യൂഷൻ്റെ അലംഭാവമാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്ന് എഡിറ്റോറിയലിൽ വിമർശിച്ചു. അതിജീവിതയോടുള്ള അനീതിയാണെന്നും കേസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും വിമർശനം ഉണ്ട്. കേരളത്തിലെ ഇരുമുന്നണികളും ബി ജെ പി നേതാവിന് അനുകൂലമായ നിലപാടെടുത്തുവെന്നും സമസ്ത പറയുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡിജിപി ഫലപ്രദമായ ഒരു ഇടപെടലും നടത്തിയിലെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി.

Read Also: പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതികളുടെ ഓണാഘോഷം; അന്വേഷണത്തിൽ അതൃപ്‌തിയറിയിച്ച് ഇഡി

കേസിൽ മരണം വരെ ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം പിഴയുമാണ് കോടതി വിധിച്ചിരുന്നത്. പോക്‌സോ കുറ്റങ്ങളിൽ 40 വർഷം തടവും (20 വർഷം വീതം) 1 ലക്ഷം പിഴയും അനുഭവിക്കണമായിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷമരവിപ്പിക്കണമെന്ന ആവശ്യവുമായി പത്മരാജൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ശിക്ഷ മരവിപ്പിച്ചത്. പത്മരാജന്റെ വാദങ്ങൾ ഗൗരവമേറിയത് എന്നാണ് കോടതി പറയുന്നത്.2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിനിരായായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പാനൂർ പൊലീസ് അന്വേഷിച്ച കേസിൽ പ്രതി പത്മരാജൻ അറസ്റ്റിലായി. അന്വേഷണത്തിൽ പരാതിയിൽ പോക്സോ നിലനിൽക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *