വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു
സെന്റോ പോൾ ഓസ്ട്രേലിയ
പെർത്ത്∙ ഓസ്ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. അങ്കമാലി സ്വദേശി ആൻമേരി ജോയി (30) ആണ് മരിച്ചത്. അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: ശരത് ജോസ്. മകൾ: ഹോളി ആൻ ശരത്.
ഇന്നലെ ടോക്കിൻ ഹൈവേ – മിൽസ് റോഡ് വെസ്റ്റ് ജംഗഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആൻമേരിക്ക് ഗുരുതരമായി പരുക്കേറ്റത്. ഉടൻതന്നെ സമീപത്തെ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33-കാരനും ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.

