BreakingCrimeKeralaLOCAL

ജോലി വാഗ്ദാനം ചെയ്ത് പീഡനം, CPI(M)പഞ്ചായത്ത് അംഗത്തിനെതിരെ നടപടി

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡനം, പഞ്ചായത്ത് അംഗത്തെ CPIM പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തെന്ന് CPIM അറിയിച്ചു. CPIM ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി സി.സുജിത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
സുജിത്തിനെ DYFIയിൽ നിന്നും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം 23 കാരിയുടെ പരാതിയിൽ സുജിത്തിനെതിരെ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം, വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു സുജിത്തിനെതിരെ യുവതി നൽകിയ പരാതി.
ഒളിവിലുള്ള സുജിത്തിനായി അന്വേഷണം വ്യാപിപ്പിച്ച് ശ്രീകൃഷ്ണപുരം പൊലീസ്.വരും ദിവസങ്ങളിൽ പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകും. ഇതിന് ശേഷമായിരിക്കും പ്രതിക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികളിലേക്ക് കടക്കുക. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *