ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി
സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്കാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം :ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്കാണ് മുന്നറിയിപ്പ്. ലഹരി വില്പന നടത്തുന്നു എന്ന് പരാതി ഉണ്ട്. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഈ പരിപാടി നിർത്തണം. ഇത് തുടർന്നാൽ ഞങ്ങൾ പിടിക്കും. കർശന നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
ഓപ്പറേഷൻ തൂഫാൻ കേസുകളിൽ ഒരു ശിപാർശയും കേൾക്കാൻ പാടില്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ആംബുലൻസുകൾ ലഹരിവില്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതി ഉണ്ട്. ആംബുലൻസുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നു. നല്ല കാര്യമാണ്. ജനങ്ങൾ ഒന്നടങ്കം തൂഫാൻ വാരിയേഴ്സ് ആയി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



