BreakingKerala

വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി ആർ.ശ്രീലേഖ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ.ശ്രീലേഖ. തീകൊണ്ട് കളിക്കുന്ന പൂരങ്ങൾ നമുക്കെന്തിനാണെന്ന് ആർശ ശ്രീലേഖ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഡിജിറ്റൽ യുഗത്തിലെങ്കിലും പുനർചിന്തനം നടത്തണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീലേഖ ആവശ്യപ്പെട്ടു.
ഇതൊന്നും നോക്കാൻ ആർക്കും സമയമില്ലെന്നും ഉദ്യോഗസ്ഥരും രാഷ്ട്രീയം കളിക്കുകയല്ലെയെന്നും ആർ ശ്രീലേഖ പറഞ്ഞു. കാട്ടിൽ ജീവിക്കുന്ന ആനകളെ നിരത്തി നിർത്തി പീഡിപ്പിക്കുകയാണെന്നും വിമർശനം. നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനമെന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *