BusinessKeralaOthers

നാടൻ സദ്യയിലെ വിശ്വസ്ഥ നാമം വിഘ്‌നേശ്വര.

എറണാകുളം : കാറ്ററിംഗ് രംഗം ശക്തമായ മത്സരം നേരിടുന്ന കാലഘട്ടമാണിത്. നാടൊട്ടുക്കും കാറ്ററിംഗ് യൂണിറ്റുകൾ പെരുകുന്ന അവസ്ഥ.അവിടെയാണ് ഗുണനിലവാരമുള്ള കാറ്ററിംഗ് സ്ഥാപനങ്ങളുടെ പ്രസക്തി.വിഘ്‌നേശ്വര.
കാറ്ററിംഗ് ഇന്ന് കാറ്ററിംഗ് രംഗത്തെ വിശ്വസ്ഥ നാമമായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് പേരാണ് വിഘ്‌നേശ്വരാ കാറ്ററിങ്ങിന്റെ രുചി അറിഞ്ഞിട്ടുള്ളത്. ഒരിക്കൽ രുചിയറിഞ്ഞവർ പിന്നീട് സ്ഥിരം കസ്റ്റമേഴ്സ് ആയി മാറ്റുന്നതാണ് തന്റെ വിജയരഹസ്യമെന്ന് വിഘ്‌നേശ്വരാ കാറ്ററിംഗ് ഉടമ എറണാകുളം സ്വദേശി അനിൽ സാക്ഷ്യപ്പെടുത്തുന്നു. നാടൻ സദ്യയുടെ യഥാർത്ഥ രുചി മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു നാടൻ രുചിയുടെ പര്യായമായി അല്ലെങ്കിൽ നാടൻ സദ്യയുടെ വിശ്വസ്ഥ നാമമായി മാറുകയാണ് വിഗ്നേശ്വരാ കാറ്ററിംഗ്.വാഴയിലയിൽ സദ്യ എന്നത് വിഗ്നേശ്വരയുടെ പ്രത്യേകതയാണ്. രുചിയോടൊപ്പം തന്നെ ഗുണനിലവാരവും ഉറപ്പാക്കിയാണ് തന്റെ സേവനമെന്ന് അനിൽ സാക്ഷ്യപ്പെടുത്തുകയാണ്. ഇത് ശരി വയ്ക്കുന്നത് തന്നെയാണ് കഴിഞ്ഞ 25 വർഷക്കാലം കൊണ്ട് വിഘ്‌നേശ്വര യുടെ വളർച്ചയും. ക്യാറ്ററിങ് മേഖലയെ വെറുമൊരു വ്യവസായം മാത്രമായി കാണാൻ അനിൽ ആഗ്രഹിക്കുന്നില്ല.
അതുകൊണ്ടുതന്നെ ഭക്ഷണം പാചകം ചെയ്യുക എന്നത് മഹത്തായ ഒരു പ്രവർത്തിയായിട്ടാണ് വിഘ്‌നേശ്വര കാറ്ററിംഗ് കണക്കാക്കുന്നത്.25 വർഷത്തെ സേവന പാരമ്പര്യവുമായി വിഘ്‌നേശ്വര കാറ്ററിംഗ് പ്രയാണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *