BreakingCrimeKerala

താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 2 സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു.സംഭവത്തിൽ 2 സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പെൺകുട്ടിയെ ബസ് ഡ്രൈവർ കെ.കെ. അനീഷ്, ക്ലീനർ പി.എസ്. സജിത്ത് എന്നിവർ പലതവണ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ് ഇവരെന്നാണ് വിവരം. റോഡരികിൽ നിർത്തിയിട്ട ബസ്സിനുള്ളിൽ വെച്ചായിരുന്നു പീഡനം.
നരിക്കുനിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് 20 കാരി. ഇവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് പ്രതികൾ കാറിലെത്തി പെൺകുട്ടിയ്ക്ക് ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകുകയും ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയത്താണ് ഇവർ നഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ഇക്കാര്യം കാണിച്ചുകൊണ്ട് പലതവണ ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇന്നലെ പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *