ഇരിട്ടി ശോഭ കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: ഇരിട്ടി ശോഭ കൊലക്കേസില്‍ കുറ്റവാളിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്നതിലേക്ക് നയിച്ച അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ച തൃശൂര്‍ വെസ്റ്റ് സി.ഐ. എസ്. അന്‍ഷാദിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. താങ്കളെപ്പോലുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് മന്ത്രി പറഞ്ഞു. മികച്ച കുറ്റാന്വേഷണ വൈദഗ്ധ്യത്തിനൊപ്പം സഹാനുഭൂതിയും മാനുഷികതയും ഒരു പൊലീസ് ഉദ്യോഗസ്ഥന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ കൊല്ലപ്പെട്ട ശോഭയുടെ രണ്ട് മക്കളെ കണ്ടെത്തുന്നതിനും അവരുടെ തുടര്‍സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനും അന്‍ഷാദ് നടത്തിയ ഇടപെടല്‍ ഏറെ മാതൃകാപരമാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന ഔദ്യോഗിക ഉത്തരവാദിത്തത്തിനപ്പുറം കുട്ടികളുടെ ഭാവി കൂടി ഏറ്റെടുത്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പൊലീസ് സേനയുടെ മാനുഷിക മുഖത്തിന് ഉത്തമ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്‍ഷാദിനെ വിചാരണ കോടതി പ്രശംസിച്ചിരുന്നു. കുറ്റാന്വേഷണ മികവിനൊപ്പം മനുഷ്യസ്‌നേഹവും കരുതലും കാത്തുസൂക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ സേനയുടെ അഭിമാനമാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

