സ്ത്രീകൾ ഓട്ടോറിക്ഷ യാത്ര അവസാനിപ്പിച്ചു
ബാംഗ്ലൂർ, സ്ത്രീകൾ ഓട്ടോ റിക്ഷ യാത്ര അവസാനിപ്പിച്ചു ബസ് യാത്രയിലേക്ക് തിരിഞ്ഞതോടെ നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷ ഡ്രൈവേഴ്സ്ന്റെ ജോലി നഷ്ടമായി മാറുന്നു. ഈ വിഷയത്തിൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചു.നേരത്തെ ഓൺലൈൻ ടാക്സി കളുടെ വരവോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു ഓട്ടോ ഡ്രൈവർമാർ. ഇപ്പോൾ സൗജന്യ ബസ് യാത്രകൂടി വന്നതോടെ ഉള്ള യാത്രക്കാർപോലും വലിയ തോതിൽ കുറയുന്ന സാഹചര്യമാണ്.

