OthersPolitics

മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ നിയമം പിൻവലിക്കാ‍ൻ കോൺഗ്രസ് തീരുമാനം

ബംഗ്ലൂരു: കർണാടകയിൽ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള സർക്കാർ നിർണായക തീരുമാനങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്നു. കർണാടകയിൽ നിർബന്ധിത മതപരിവർത്തനം തടയാൻ ബിജെപി കൊണ്ടുവന്ന മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ നിയമം പിൻവലിക്കാ‍ൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. ജൂലൈ 3ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഇതിനായി ബിൽ അവതരിപ്പിക്കും.

സ്കൂൾ പുസ്തകങ്ങളിൽ നിന്ന് ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെയും വി.ഡി. സവർക്കറുടെയും പാഠഭാഗങ്ങൾ നീക്കാനും അനുമതി നൽകി. പകരം അംബേദ്കറെ കുറിച്ചുള്ള കവിത, മുൻപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു മകൾ ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകൾ തുടങ്ങി ബിജെപി സർക്കാർ ഒഴിവാക്കിയ പാഠങ്ങൾ വീണ്ടും ഉൾപ്പെടുത്തും. സ്കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായന നിർബന്ധമാക്കി.

Leave a Reply

Your email address will not be published. Required fields are marked *