Health

പനി പടർന്നുപിടിക്കുമ്പോഴും മിണ്ടാട്ടമില്ലാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തു പനി പിടി മുറുക്കുകയാണ്.പനിക്കൊപ്പം ഗുരുതര ഉദരസംബന്ധമായ രോഗങ്ങളും സംസ്ഥാനത്ത് പെരുകുന്നതായി
ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. പനി വ്യാപനം കുട്ടികളിലും വർദ്ധിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
മഴക്കാലം എത്തിയതോടെ സംസ്ഥാനത്തു ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് ഈ വർഷം ഡെങ്കിപ്പനി ബാധിച്ചതിൽ 6 പേർ മരിച്ചു. സംസ്ഥാനത്ത് മഴക്കാല പൂർവ്വ ശുചീകരണത്തിലുണ്ടായ വീഴ്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകാനുണ്ടായ കാരണം. പനിക്ക് പുറമെ ഉദരസംബന്ധമായ രോഗങ്ങൾ ബാധിച്ച് ഈ മാസം മാത്രം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 50,346 പേരാണ്. രോഗം ഭേദമായതിന് ശേഷം അതേയാൾക്ക് പനി വീണ്ടും വരുന്നതായും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. രോഗം പടർന്നതിന് ശേഷം അവസാന ഘട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ട് പ്രയോചനം ഉണ്ടാകില്ല.

ഒരാഴ്‌ച്ചയ്‌ക്കിടെ രോഗം ബാധിച്ചത് 14,521 പേർക്കാണ്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ. സർക്കാർ വീഴ്ച വലിയ ചർച്ചയായതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *