BreakingKeralaPolitics

രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എൻ ശക്തൻ.

ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ. ഒരു എംഎൽഎ, ഇങ്ങനെ ആകാൻ പാടില്ലായിരുന്നു. എംഎൽഎയ്ക്ക് പക്വതക്കുറവ് ഉണ്ടായോ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.കോൺഗ്രസ് തീരുമാനത്തിന് വിധേയമായി ഇനി എംഎൽഎ പ്രവർത്തിക്കുമെന്ന് കരുതുന്നെന്നും എൻ.ശക്തൻ പറഞ്ഞു.
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. പാർട്ടിക്കാരും എംഎൽഎയും തമ്മിൽ സഹകരിച്ച് ഒന്നിച്ച് പോകണം. 5 വർഷത്തേക്കാണ് ഒരു എംഎൽഎയെ തിരഞ്ഞെടുത്തത് ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞതേയുളൂ. ചിറയൻകീഴിലെ നേതാക്കന്മാരായിട്ടും എംഎൽഎ ആയിട്ടും ഒരു അഭിപ്രായ വ്യത്യാസവും പാടില്ല. എപ്പോഴും സഹകരിച്ച് യോജിച്ച് പോകണമെന്നും എൻ ശക്തൻ പറഞ്ഞു.
കഴിഞ്ഞ ദിവസം എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തിൽ മുതിർന്ന നേതാക്കൾക്കടക്കം വലിയ വിമർശനമാണുള്ളത്. ആദ്യഘട്ടത്തിൽ കെ പി സി സി അധ്യക്ഷനും പിന്നീട് ദേവസ്വം മന്ത്രി കെ മുരളീധരനുമടക്കം സമാനമായ രീതിയിൽ രമ്യ ഹരിദാസിന്റെ പ്രവർത്തിയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.എംഎൽഎയുടെ ഭാഗത്ത് നിന്ന് വലിയ തെറ്റ് പറ്റി എന്ന വിലയിരുത്തലിലാണ് മുതിർന്ന നേതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *