IndiaOthers

ചൈനിസ് സാമ്പത്തിക മേഖല തകർച്ചയിലേക്ക്

ബെയ്ജിങ് : ഏറെ കൊട്ടി ഘോഷിക്കപ്പെട്ട ചൈന യുടെ സാമ്പത്തിക രംഗം തകർച്ചയിലാണെന്ന് റിപ്പോർട്ട്‌. കുട്ടികളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞതോടെ ജോലി ചെയ്യാൻ പ്രാപ്തി യുള്ള ചെറുപ്പക്കാരെ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. അതോടെ ചെറിയ പണിക്കൂലിയിൽ ജോലി ചെയ്യാൻ ആളെ കിട്ടാൻ വിഷമം ആയി. കുറഞ്ഞ കൂലിയിൽ ധാരാളം തൊഴിലാളി കളെ കിട്ടുന്നതായിരുന്നു ബഹുരാഷ്ട കമ്പനികളെ ചൈനയിലേക്ക് ആകർഷിച്ചിരുന്നത്. അത് കൊണ്ട് പല വലിയ കമ്പനി കളുടെയും പുതിയ പ്രൊജക്റ്റ്‌ ചൈനക്ക് പകരം ഇന്ത്യയിലേക്കും മറ്റും പോകുന്നത് ചൈനിസ് സാമ്പത്തിക രംഗത്തെ തളർത്തിയിട്ടുണ്ട്. കൂടാതെ ലോകത്തിലെ പാവപ്പെട്ട രാജ്യങ്ങൾക്ക് നൽകിയ വായ്പ എഴുതി തള്ളേണ്ട അവസ്ഥയുണ്ട്. ഉദാഹരണം പാകിസ്ഥാൻ. ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ പുതിയ ഓഫർ നൽകുന്നുണ്ടെങ്കിലും പുതിയ തലമുറക്ക് വിവാഹം പോലും വേണ്ട എന്നാണ് സ്ഥിതി.

Leave a Reply

Your email address will not be published. Required fields are marked *