LOCAL

.ഓഹരിവിപണിയുടെ പേരിൽ നിക്ഷേപതട്ടിപ്പ്. യുവതി അറസ്റ്റിൽ

തൃശൂർ : കേരളത്തിലെ തട്ടിപ്പ് പരമ്പര തുടരുകയാണ്.ഓഹരിവിപണിയുടെ പേരിൽ ആളുകളിൽനിന്ന് നിക്ഷേപം വാങ്ങി തട്ടിച്ചെന്ന പരാതിയിൽ യുവതിയെ വിയ്യൂർ പോലീസ് അറസ്റ്റുചെയ്തു. കുറ്റൂർ ചീറോത് വീട്ടിൽ മിഷ (39)യാണ് അറസ്റ്റിലായത്. മാസം വലിയ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

ആഡംബര വില്ലകളിലും ഫ്ളാറ്റുകളിലും വാടകയ്ക്ക് താമസിച്ചായിരുന്നു പ്രതി നിക്ഷേപകരെ ആകർഷിച്ചിരുന്നത്. പലരിൽനിന്നുമായി ലക്ഷങ്ങളാണ് നിക്ഷേപമായി സ്വീകരിച്ചിരുന്നതെന്നറിയുന്നു.ഒത്തിരിപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് സൂചന.

തുടക്കത്തിൽ പലിശ എന്ന നിലയിൽ നല്ല തുക നൽകി വിശ്വാസം നേടിയെടുത്തു. പിന്നീട് കൂടുതൽ സംഖ്യ നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. അതിനുശേഷം പലിശയും തുകയും തിരിച്ചു നൽകാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *