പതിനാറുകാരൻ്റെ അശ്രദ്ധ കത്തി നശിച്ചത് 28 ഏക്കര്‍ .
ഇദാഹോ : പതിനാറുകാരൻ്റെ അശ്രദ്ധമൂലം കത്തി നശിച്ചത് 28 ഏക്കര്‍.പടക്കം പൊട്ടിച്ച് കളിക്കുന്നതിനിടെ പതിനാറുകാരൻ്റെ അശ്രദ്ധമൂലമാണ് 28 ഏക്കര്‍ കത്തി നശിച്ചത്. ഒരു ട്യൂബ് ഉപയോഗിച്ച് ചെയ്ത ടെക്നിക്കാണ് ഇത്തരത്തിൽ തീപിടുത്തത്തിനു വഴിവച്ചത്. അമേരിക്കന്‍ സംസ്ഥാനമായ ഇദാഹോയിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പടക്കം വച്ച് പുത്തന്‍ വിദ്യ കാണിക്കാമെന്ന് പറഞ്ഞ് കൗമാരക്കാരന് ചെയ്ത ടെക്നികാണ് പരിസരത്തെ 28 ഏക്കറിലേക്ക് അഗ്നി പടര്‍ത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തമാശ കളിയില്‍ നിന്ന് പിന്തിരിയാതിരുന്നതിനാൽ പതിനാറുകാരനെതിരെ തേഡ് ഡിഗ്രി കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ് പൊലീസ്.
ഒരു ട്യൂബ് ഉപയോഗിച്ചുള്ള ടെക്നികില്‍ സമീപത്ത് തീ പിടിച്ചതോടെ അണയ്ക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. ഇതോടെ 16കാരന്റെ സുഹൃത്തുക്കളാണ് അഗ്നി രക്ഷാ സേനയെ വിളിക്കുന്നത്. എന്നാല്‍ അഗ്നി രക്ഷാ സേനയെത്തിയപ്പോഴേയ്ക്കും തീ നിയന്ത്രിക്കാനാവാത്ത രീതിയില്‍ പടര്‍ന്നിരുന്നു. ഇതോടെയാണ് 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി യൂണിറ്റ് അഗ്നി രക്ഷാ സേനാംഗങ്ങളുടെ ശ്രമത്തോടെ ദീര്‍ഘനേരം പ്രയത്നിച്ചാണ് തീ ഒടുവില്‍ നിയന്ത്രണ വിധേയമാക്കിയത്.

