കരാട്ടെ കുട്ടികൾക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണം നടത്തി
മണീട്: നിഹോൺ ഷോട്ടോക്കാൻ കരാട്ടെ സെൻകുകൈ എറണാകുളം
ഏഴക്കാരനാട് ടാലന്റ് സ്പോർട്സ് & എഡ്യൂക്കേഷൻ സെന്ററിൽ സെൻസി അജിത് കുമാറിന്റെ നേതൃത്വത്തിൽ കരാട്ടെ കുട്ടികൾക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ്. മെഡൽ വിതരണം നടത്തി. മണീട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു മണീട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് ഉദ്ഘാടനം നടത്തി. സിനിമ സീരിയൽ താരം ദിലീപ് കലാഭവൻ മുഖ്യാതിഥി ആയിരുന്നു.
സിനിമാ ക്യാരക്ട്ടർ ആർട്ടിസ്റ്റ് സുജേഷ്, കുന്നത്തുനാട് താലൂക്ക് ലൈബ്രറി നേതൃ സമിതി അംഗം ഡോ. കെ. ആർ. പ്രഭാകരൻ, രാഷ്‌ട്രപതി അവാർഡ് ജേതാവ് സുനിൽ തിരുവാണിയൂർ, അഡ്വ. ബിജു ഷാരോൺ, സെൻസി അജിത് കുമാർ, ഭാസ്കരൻ, ഷീജ കെ കാവുംപുറത്ത് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കരാട്ടെ പ്രകടനം നടത്തി.കുട്ടികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഷീജ കെ കാവുംപുറത്ത്

