BreakingCrimeIndiaOthers

മണിപ്പൂർ വ്യാജമദ്യ ദുരന്തത്തിൽ മരണ സംഖ്യ  ഉയരുന്നു

ഇംഫാൽ: മണിപ്പൂർ വ്യാജമദ്യ ദുരന്തത്തിൽ മരണം 18 ആയി ഉയർന്നു. മെഥനോൾ വിഷബാധയേറ്റതായി സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 600 കടന്നെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആയിരത്തോളം ആളുകൾ നാല് ജില്ലകളിലാണ് ചികിത്സ തേടിയിട്ടുണ്ട്. 12 അധികം പേർ ഇംഫാലിലെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നതിനാൽ മരണനിരക്ക് വർധിക്കും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ദിവസത്തിനിടെ മണിപ്പൂരിലെ ചന്ദേൽ ജില്ലയിലെ ആളുകൾക്കാണ് ജീവൻ നഷ്ടമായത്. പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വിതരണം നടന്നിട്ടുണ്ടാകാം എന്ന നിഗമനത്തിൽ സുഗ്നു, ചപ്കികരോങ്ങ് മേഖലകളിൽ ഉൾപ്പടെ പൊലീസിന്റെയും എക്സൈസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ അധികൃതരുടെയും സംയുക്ത റെയ്‌ഡുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *