മന്ത്രി കെ എം ഷാജിയുടെ വിദേശയാത്ര മുഖ്യമന്ത്രിയ്ക്ക് പരാതി.
തിരുവനന്തപുരം : അനുമതിയില്ലാതെ തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി വിദേശയാത്ര നടത്തിയതിൽ മുഖ്യമന്ത്രിയ്ക്ക് പരാതി. കേരള കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസ് ആണ് പരാതി നൽകിയത്. കെ എം ഷാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പരാതിയിൽ പറയുന്നു. അനുമതിയില്ലാതെ യാത്ര നടത്തിയത് അതീവ ഗുരുതരമായ ചട്ടലംഘനമാണ്. മന്ത്രിയുടെ പ്രാഗ് യാത്രയുടെ ഉദ്ദേശം, ഒപ്പം ഉണ്ടായിരുന്ന വ്യക്തികൾ, ആരുമായൊക്കെ കൂടിക്കാഴ്ചകൾ നടത്തി , യാത്രയുടെ ചെലവുകളുടെ ഉറവിടം എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹഫീസ് പരാതി നൽകിയത്. കഴിഞ്ഞദിവസം ഗവർണർക്കും കെഎം ഷാജിക്കെതിരെ ഹഫീസ് പരാതി നൽകിയിരുന്നു.
വിവാദങ്ങൾക്ക് പിന്നാലെ ഈ മാസം നിശ്ചയിച്ചിരിക്കുന്ന വിദേശയാത്ര കെ എം ഷാജി റദ്ദാക്കി. ഇന്റര്‍ നാഷണല്‍ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കേന്ദ്രത്തില്‍ നിന്നും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിച്ചിരുന്നു. മോസ്കോയിലെ റഷ്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയിലേക്ക് മുഖ്യമന്ത്രിക്കായിരുന്നു ക്ഷണം. തുടര്‍ന്ന് പങ്കെടുക്കുന്നതിനായി കെ എം ഷാജിയെ നിയോഗിക്കുകയായിരുന്നു.

