മമത ബാനർജിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ
രാജ്യത്തെ നടുക്കിയ അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളമുള്ള ഡോക്ടർമാർ പ്രതിഷേധവുമായി തെരുവിലിറങ്ങി.
കൊൽക്കത്ത: വനിതാ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.ഓഗസ്റ്റ് 9 നാണ് കൊൽക്കത്തയിൽ വനിതാ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം നടക്കുന്നത്. രാജ്യത്തെ നടുക്കിയ അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളമുള്ള ഡോക്ടർമാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) മേധാവി രേഖ ശർമ്മ രംഗത്തെത്തിയത്. മമത ബാനർജി എന്തോ മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നതായി രേഖ ശർമ്മ അവകാശപ്പെട്ടു.ഇപ്പോൾ കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (സിബിഐ) കീഴിലാണ്, പൂർണ്ണമായ അന്വേഷണത്തിന് ശേഷം എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാകും.” അവർ കൂട്ടിച്ചേർത്തു.

