BusinessKeralaOthers

നെടുംകുന്നം റൈസ് വിപണിയിൽ

നെടുങ്കുന്നം: നെടുങ്കുന്നം കർഷക മുന്നേറ്റത്തിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ നെടുങ്കുന്നം മുളയം വേലി നാരകച്ചാൽ പാടശേഖരത്തിൽ നടത്തിയ നെൽകൃഷിയിൽ നിന്ന് ഉത്പാദിപ്പിച്ച് നെല്ല് സംസ്കരിച്ച് നെടുങ്കുന്നം റൈസ് എന്ന പേരിൽ വിപണിയിൽ ഇറക്കി. വിൽപ്പന ഉദ്ഘാടനം നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാജമ്മ രവീന്ദ്രൻ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ അജിത് മുതിരമലയ്ക്ക് അരി നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോൺസൺ ടി ഇടത്തിനകം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ദേവസ്യ, ഗ്രാമപഞ്ചായത്ത് മെമ്പർ രാജേഷ് വെമ്പാല ,അഡ്വക്കേറ്റ് പി സി മാത്യു, പഞ്ചായത്ത് സെക്രട്ടറി ഷിജു കുമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി സന്ധ്യ അനിൽകുമാർ, ജോസഫ് തോമസ് കല്ലുങ്കൽ,തോമസ് ജോൺ എലിമുള്ളിൽ, റോസ്‌ലിൻ വർഗീസ് പുത്തൻചിറമേൽ, പ്രിയ റ്റി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *