Others

അപകട മുനമ്പിൽ കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ഉൾപ്പെടെയുള്ള പുതിയ ബസുകളില്‍ പോലും എമർജൻസി ഡോറുകളും എമര്‍ജന്‍സി ബട്ടണും ട്രാക്കിങ് സിസ്റ്റവും ഇല്ലാതെ സർവീസ് തുടരുന്നു എന്നറിയുമ്പോൾ പൊതു ജനം ഞെട്ടിയേക്കാം.എന്നാൽ ഉദ്യോഗസ്ഥർക്ക് നിസംഗത. ഏതെങ്കിലും ഒരു ദുരന്തം സംഭവിച്ചു കഴിഞ്ഞുമാത്രം ഉണർന്നു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഇവിടെയും പതിവ് തെറ്റിക്കുന്നില്ല..വലിയൊരു ദുരന്തം കാത്തിരിക്കുകയാണ് നമ്മുടെ മേലാളന്മാർ.വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ,എമർജൻസി ഡോറുകളിലൂടെ പലപ്പോഴും യാത്രക്കാരെ രക്ഷിക്കാൻ സാധിക്കാറുണ്ട്. അപകടത്തിന്റെ വ്യാപ്തി കുറക്കാൻ ഇതുമൂലം സാധിക്കും. എന്നാൽ കെഎസ്ആര്‍ടിസി ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഇതുവരെ ഇങ്ങനെ ഒരു നീക്കം ആരംഭിച്ചിട്ടുപോലും ഇല്ല. ബഹുമാനപ്പെട്ട ഹൈ കോടതിയിൽ ഇവ സ്ഥാപിക്കാൻ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് കെ എസ് ആര്‍ ടി സി.

2021 ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും എമര്‍ജന്‍സി ബട്ടണും സ്ഥാപിക്കണമെന്ന് 2020 നവംബറിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത് കെഎസ്ആര്‍ടിസി ബസുകളില്‍ എമര്‍ജന്‍സി ബട്ടണും ട്രാക്കിങ് സിസ്റ്റവും സ്ഥാപിക്കുന്നതിനു കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. 2021 ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും എമര്‍ജന്‍സി ബട്ടണും സ്ഥാപിക്കണമെന്ന് 2020 നവംബറിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്. പൊതുവാഹനങ്ങള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനു കൂടുതല്‍ സമയം കോടതി മുന്‍പു അനുവദിച്ചെങ്കിലും ഇപ്പോഴും സംവിധാനം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപന പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് സംവിധാനം ഒരുക്കാന്‍ കഴിയാതെ പോയതെന്ന കെഎസ്ആര്‍ടിസിയുടെ വാദം അംഗീകരിച്ച കോടതി കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകനായ ജാഫര്‍ഖാനാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വാഹനങ്ങളില്‍ ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ടെന്നു ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.എന്നാൽ ഇതെല്ലാം വെറും വാക്കായി. ഒരു വൻ ദുരന്തം ഉണ്ടാവട്ടെ എന്നിട്ടാവാമെന്നാണ് ഉദ്യോഗസ്ഥ തീരുമാനം എന്നത് വ്യക്തം.

https://www.thejasnews.com/news/kerala/emergency-button-ksrtc-bus-high-court-188546

Leave a Reply

Your email address will not be published. Required fields are marked *