BreakingExclusiveKerala

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ നഷ്ടമായത് 344 ജീവനുകൾ

ന്യൂഡൽഹി : സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ. 2021 മുതൽ 2025 വരെ കേരളത്തിലുടനീളം മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ 344 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് പരിസ്ഥിതി-വനം വകുപ്പ് മന്ത്രി രാജ്യസഭയെ അറിയിച്ചത്.

ചോദ്യോത്തര വേളയിൽ സപ്ലിമെന്ററികൾക്ക് മറുപടി നൽകവേ, 180 മരണങ്ങൾ പാമ്പുകടിയേറ്റും 103 മരണങ്ങൾ ആനകളിൽ നിന്നും 35 മരണങ്ങൾ കാട്ടുപന്നികൾ മൂലവുമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, നാല് മരണങ്ങൾ കടുവകൾ മൂലമാണെന്നും വ്യക്തമാക്കി. “മനുഷ്യജീവന്റെയും പരിസ്ഥിതിയുടെയും സംരക്ഷണം തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട്,” യാദവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *