Others

തൃശ്ശൂരിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു.

കൊടകര: തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. പഴയ കെട്ടിടം ഇടിഞ്ഞുവീണ് അന്യസംസ്ഥാന തൊഴിലാളികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്.
എല്ലാവരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.
കൊടകര ടൗണില്‍ ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ രണ്ടുനില കെട്ടിടമാണ് ഇന്ന് രാവിലെ തകര്‍ന്നത്. കനത്ത മഴയിലാണ് കെട്ടിടം തകർന്നത്. കെട്ടിടത്തില്‍ 17 പേർ താമസിക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം. കെട്ടിടം ഇടിഞ്ഞുവീഴുന്നതിനിടെ ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *