വഴിയേത് കുഴിയേത്.
രേഷ്മ ടി എം (റിപ്പോർട്ടർ )
എറണാകുളം : ഓരോ ദിവസവും യാത്രക്കാർക്ക് അപകട ഭീഷണിയാവുകയാണ് മുളവുകാട് മൂലബിള്ളി കണ്ടെയ്നർ റോഡ്. ഇന്നലെ രാത്രിയും ഒരു ബൈക്ക് യാത്രികൻ റോഡിലുള്ള കുഴിയിൽ വീണ് പരിക്കുകളോടെ രക്ഷപെട്ടു. കഴിഞ്ഞ ദിവസം ഈ റോഡിന്റെ ദയനീയാവസ്ഥ വാർത്തയാക്കിയെങ്കിലും അധികൃതരരാരും ഇതുവരെയും കണ്ണുതുറന്നിട്ടില്ല. ഇനിയും ഇതിനു ഒരു പോംവഴി കണ്ടെത്തിയില്ലെങ്കിൽ അപകടങ്ങളുടെ എണ്ണം വർധിക്കും. എത്രയും പെട്ടന്ന് തന്നെ ഈ റോഡിന്റെ നവികരണം പൂർത്തീകരിക്കണമെന്നാണ് യാത്രക്കാരുടെ നിലപാട്.അല്ലെങ്കിൽ കണ്മുൻപിൽ നഷ്ടമാകാൻ പോകുന്നത് വിലപ്പെട്ട ജീവനുകളാകും

