മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫ് ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎൽഎക്ക് വേണ്ടി ?
തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫെന്ന പേരിൽ ശമ്പളം പറ്റുന്നവർ ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎൽഎക്ക് വേണ്ടി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുരേഷ് കുമാർ രമ്യ ഹരിദാസിന്റെ ഡ്രൈവറായിട്ടാണ് ജോലി ചെയുന്നത്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അശ്വന്ത് ജോലി ചെയ്യുന്നത് എംഎൽഎ ഓഫീസിൽ.
എംഎൽഎയ്ക്കെതിരെ വലിയ രീതിയിലുള്ള ജനവികാരം ഉയരുന്ന സാഹചര്യത്തിൽ രമ്യ ഹരിദാസിന് മേൽ പാർട്ടിക്ക് നിയന്ത്രണം വേണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ നിർദേശം. ജില്ലാ നേതാക്കളെയും പ്രാദേശിക നേതാക്കളെയും എംഎൽഎ അവഗണിക്കുന്നു എന്ന് കാട്ടി നേതാക്കൾ കെപിസിസിക്കും പരാതി നൽകിയിരുന്നു. ചിറയിൻകീഴ് കോൺഗ്രസിൽ ഭിന്നത രൂക്ഷമാണ്. വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ ദിവസമാണ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് വിമൽ രാജിവച്ചത്. എന്നാൽ എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഒത്തുപോകാൻ കഴിയാത്ത സാഹചര്യവുമാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് സൂചന.നേരത്തെ യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപിനെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കാനുള്ള നീക്കം കോൺഗ്രസിനുള്ളിൽ വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.
ചിറയിൻകീഴിൽ കോൺഗ്രസ് തമ്മിലടി അവസാനിക്കുന്നില്ല. കെപിസിസി സമിതിക്ക് മുന്നിൽ എംഎൽഎ രമ്യാ ഹരിദാസ് ഇതുവരെ ഹാജരായിട്ടില്ല. പ്രശ്നപരിഹാരത്തിനായി പാർട്ടി നിയോഗിച്ച നാലംഗ സമിതിക്ക് മുന്നിലാണ് എംഎൽഎ എത്താതിരിക്കുന്നത്. അതോടൊപ്പം രമ്യ ഹരിദാസ് നൽകിയ കേസും ഇതുവരെ പിൻവലിച്ചില്ല. ആസ്തി വികസന ഫണ്ട് കോൺഗ്രസ് ജനപ്രതിനിധികൾക്ക് അനുവദിക്കാത്തതിൽ പ്രാദേശിക തലത്തിലും അമർഷമുണ്ട്.
കഴിഞ്ഞ ദിവസം രമ്യാ ഹരിദാസ് എംഎൽഎക്കെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. കൂന്തള്ളൂർ, കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പ്രാദേശിക നേതൃത്വവുമായി എംഎൽഎ യോജിച്ചു പോകണമെന്നും ആസ്തി വികസന ഫണ്ട് ഉപയോഗിക്കാനുള്ള പദ്ധതികൾ നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. നടപടിയെടുത്ത പ്രാദേശിക നേതാവിനെ തിരിച്ചെടുക്കണം എന്നിവ ഉൾപ്പെടെ പ്രമേയത്തിൽ ആവശ്യം. ഡിസിസിക്കും കെപിസിസിക്കും മുന്നിൽ ആവശ്യന്നയിക്കാനും പ്രാദേശിക നേതാക്കളുടെ നീക്കം

