LOCALOthers

രാവണപുരം കോളനി പൂജ നടന്നു

എ സെബാസ്റ്റ്യൻ

അങ്കമാലി: തമിഴ് നടൻ ആര്യ നായകനാകുന്ന “രാവണപുരം കോളനി “എന്ന മലയാള സിനിമയുടെ പൂജ, അങ്കമാലി ശ്രീ വെമ്പ്ളയം മഹാദേവ ക്ഷേത്രത്തിൽ നടന്നു.  അബി വെസ്റ്റേൺ ക്രീയേഷൻസിന്റെ ബാനറിൽ അബിയും, ശ്രീനിധി ഫിലിംസിന്റെ ബാനറിൽ രമേഷ് റെഡ്ഢിയും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് മലയാളം തമിഴ്  സിനിമകളായ കയം, വയലിൻ,  സായാവനം തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തും,  പ്രശസ്ത സംവിധായകൻ ലോഹിതദാസിന്റെ ശിഷ്യനുമായ വിജു രാമചന്ദ്രനാണ്.
ഇതിന്റെ  സ്വിച്ചോൺ കർമ്മം, വാർഡ് കൗൺസിലർ P N  ജോഷിയും,  ഫസ്റ്റ് ക്ലാപ്  തങ്കം മോഹനനും നിർവഹിച്ചു. മുൻ മന്ത്രി അഡ്വക്കേറ്റ് ജോസ് തെറ്റയിലും,   എഴുത്തുകാരൻ എ. സെബാസ്റ്റ്യനും,  കണ്ണൻ പണിക്കർ തിരുമേനി, ശ്രീജിത്ത് ദാസൻ, മദനൻ, ഡോക്ടർ ജയറാം ശിവറാം എന്നിവർ സന്നിഹിതനായിരുന്നു.

ഓസ്കാർ നോമിനേറ്റഡ് ക്യാമറാമാനായ  K.G. രതീഷ്  ഛായാഗ്രഹണവും,  മുരളീകൃഷ്ണൻ മ്യൂസിക് ഡയറക്ഷനും,  വേൾഡ് റെക്കോർഡ് ജേതാവായ  SS ബിജുരാജ്  ക്രീയേറ്റീവ്  ഡയറക്ഷനും,  സ്റ്റേറ്റ് അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പും,  സുനിൽ റഹ്മാൻ കോസ്റ്റ് യൂമും, സജി തോമസ് ആര്ട്ട് ഡയറക്‌ഷനും, ബിനു ശശിധരൻ A I ഡയറക്ഷനും, A ശശികുമാർ പ്രൊഡക്ഷൻ കോൺട്രോളറും, ത്രിൽസ്  മാഫിയ ശശിയും, കൊറിയോഗ്രാഫി ശാന്തി മാഷും,  ബിനീഷ്  അസ്സോസിയേറ്റ്  ഡയറക്‌ഷനും,  ശബ്ദമിശ്രണം രമേഷ് ഒറ്റപ്പാലവും,  സ്റ്റീൽസ്  പ്രവീൺ നീൽഗിരിയും , പി ആർ ഒ  AS ദിനേശും നിർവഹിക്കുന്നു. 

മലയാളത്തിലെയും തമിഴിലെയും പ്രശസ്ത അഭിനേതാക്കളായ ഷീല, നിഷാന്ത് സാഗർ, IM വിജയൻ,  രമേശ്റെഡ്ഢി, അബി, ഷെൽന, ചെമ്പിൽ അശോകൻ, സീമ ജി നായർ, അശ്വതി,  സിനോജ് വർഗ്ഗീസ്, രാജേഷ് പറവൂർ, രമ്യ സുരേഷ്,  C. രഞ്ജിത് മണി, കാർത്തി ശ്രീകുമാർ, രതീഷ് ഉമ്മർ, ശിവദാസൻ, ഐസക്, സിജോ ജോസഫ്,  മുകിൽ, പ്രഭാത് മാമ്പ്റ, സിഖ്  സജീവ്,  മുജീബ് വയനാട്,   വിനു അയ്യമ്പുഴ , സിജോ ജോസഫ്, നിരഞ്ജൻ, പവിത്ര, നിമിഷ,  ജെറി,  പ്രിൻസ് ഫിലിപ്പ്, ട്വിങ്കിൾ ജോസ്, പീറ്റർ മഞ്ഞപ്ര, സിജോയ്,  ജോയ് മഞ്ഞപ്ര, സൊഹൈബ്‌ കാഞ്ഞിരപ്പള്ളി, രമേശ് വാസു, സുഭാഷ്, പപ്പൻ, സന്തോഷ്, ദേവനാരായണൻ, അഖില,  എൽന റോസ് മനോജ്, ദേവദത്ത് തുടങ്ങിയവർ അഭിനയിക്കുന്നു. ഗാനങ്ങൾ ആലപിക്കുന്നത് സിദ്ദ്‌ ശ്രീറാം, വൈക്കം വിജയലക്ഷ്മി,  ജാസ്സി ഗിഫ്റ്റ്, സിതാര കൃഷ്ണകുമാർ, ആന്റണി ദാസ്, ജ്യോസ്‌ന രാധാകൃഷ്ണൻ,  VV  സന്തോഷ്, ആവിർഭവ്, മേഘ്ന സുമേഷ്.,  തെങ്കാശിയിലും  ഊട്ടിയിലും കൊച്ചിയിലുമായി ചിത്രീകരണംപൂർത്തിയാക്കി ഒക്ടോബർ അവസാനത്തോടെ തീയേറ്ററുകളിലേക്കെത്തും.

Leave a Reply

Your email address will not be published. Required fields are marked *