BreakingCrimeExclusiveKerala

അതീവ സുരക്ഷാ സുഖ ജീവിതം ആകുമ്പോൾ

പുറംലോകം അറിയാതെ ഷെറിനു വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ ലോകമറിഞ്ഞത് ഈ അടുത്ത നാളുകളിലാണ്. ഒരു ഫോട്ടോ എടുക്കാൻ പോലും ആരെയും അനുവദിച്ചില്ല എന്നത് അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്

കണ്ണൂർ : സൗമ്യ വധക്കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് കണ്ണൂർ സെൻട്രൽ ജയിലിലെ വലിയ സുരക്ഷാ വീഴ്ചയാണ് വ്യക്തമാക്കുന്നത്.  പുലർച്ചെ 1.15നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. എന്നാൽ ജയിലുദ്യോഗസ്ഥർ വിവരമറിഞ്ഞത് രാവിലെ അഞ്ച് മണിയോടെയാണ്. ഈ വിവരം പോലീസ് അറിഞ്ഞത് രാവിലെ 7ന് മാത്രമാണ്.
അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഗോവിന്ദച്ചാമി പുറത്ത് കടന്നത്.
ഈ സമയത്ത് പുറത്ത് നിന്നും ഇയാൾക്ക് സഹായം ലഭിച്ചിരുന്നു എന്നാണ് കരുതുന്നത്. ഇതിൻ്റെയെല്ലാം ദൃശ്യങ്ങൾ സിസിടിവിൽ ഉണ്ട്. എന്നാൽ ജയിലുദ്യോഗസ്ഥർ വിവരമറിഞ്ഞത് രാവിലെ അഞ്ച് മണിയോടെയാണ്.
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ പാർപ്പിച്ചിരുന്നതും ഇതേ അതി സുരക്ഷയിൽ തന്നെ ആയിരുന്നു. പുറംലോകം അറിയാതെ ഷെറിനു വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ ലോകമറിഞ്ഞത് ഈ അടുത്ത നാളുകളിലാണ്. ഒരു ഫോട്ടോ എടുക്കാൻ പോലും ആരെയും അനുവദിച്ചില്ല എന്നത് അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. ഷെറിന്റെ പുതിയ ചിത്രങ്ങൾ കിട്ടാത്തതിന്റെ കാരണവും അത് തന്നെ..ഗോവിന്ദച്ചാമിയുടെ പുതിയ ചിത്രങ്ങളാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത് എന്നതാണ് വാസ്തവം.പുതിയ ചിത്രങ്ങൾ ലഭ്യമല്ലാത്തത് ഷെറിനെ ആരും തിരിച്ചറിയാതിരിക്കാൻ സഹായിക്കും
ജയിലിൽ അതീവ സുരക്ഷാ എന്നത് പ്രഹസനമാകുകയാണ്. എന്നതിന് ഈ സംഭവങ്ങൾ തെളിവാണ്.

Leave a Reply

Your email address will not be published. Required fields are marked *