BreakingKerala

ശബരിമല തന്ത്രി നിയമനത്തില്‍ നിര്‍ണായക നീക്കവുമായി ദേവസ്വം ബോര്‍ഡ്.

പത്തനംതിട്ട : ശബരിമല തന്ത്രി നിയമനത്തില്‍ നിര്‍ണായക നീക്കവുമായി ദേവസ്വം ബോര്‍ഡ്. നിയമനത്തില്‍ ഹൈക്കോടതിയുടെ അഭിപ്രായം തേടും. കണ്ഠരര് രാജീവരുടെ ഊഴത്തില്‍ മകന്‍ ബ്രഹ്മദത്തനെ നിയമിക്കണമെന്ന അപേക്ഷ ലഭിച്ച സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കുന്നത്. മേല്‍ശാന്തി നിയമന അഭിമുഖത്തില്‍ കണ്ഠരര് രാജീവരെ ഒഴിവാക്കാനും ദേവസ്വം ബോര്‍ഡിന് ആലോചനയുണ്ട്.
ശബരിമലയിലെ താന്ത്രിക ഊഴം ചെങ്ങന്നൂര്‍ താഴ്മണ്‍ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ്. കുടുംബത്തിലെ രണ്ട് ശാഖകളില്‍ നിന്നുള്ള അംഗങ്ങള്‍ ഓരോ വര്‍ഷവും താന്ത്രികവിധി പ്രകാരമുള്ള പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതാണ് പതിവ്. ഇത് പ്രകാരം ചിങ്ങം ഒന്നിനാണ് താന്ത്രിക ഊഴം കണ്ഠരര് രാജീവരുടെ കുടുംബത്തിന് വരുന്നത്. ആ ഊഴത്തില്‍ താന്‍ താന്ത്രിക ജോലികള്‍ക്കായി വരുന്നില്ലെന്നും പകരം മകനെ പരിഗണിക്കണമെന്നുമാണ് കണ്ഠരര് രാജീവര്‍ അറിയിച്ചിരിക്കുന്നത്. തനിക്ക് അനാരോഗ്യമുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രേഖാമൂലം കണ്ഠരര് രാജീവര് ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *