BreakingKeralaPolitics

ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമര്‍ശിച്ച് സിപിഐ

ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. ബിജെപി നിലപാടിനെ പിന്തുണച്ച ബിഷപ്പുമാര്‍ക്ക് വൈകിയാണെങ്കിലും തിരിച്ചറിവുണ്ടായെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. എഫ്‌സിആര്‍എ വിഷയം ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് മുഖപ്രസംഗം. (
തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമാക്കി കേരളത്തില്‍ ബിജെപി നടത്തിക്കൊണ്ടിരുന്ന ക്രിസ്ത്യന്‍ സാമുദായിക പ്രീണനത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും എത്രയോ കാലമായി മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്നും കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയുമെന്ന ചൊല്ല് അന്വര്‍ത്ഥമായിരിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ കാലങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷവേട്ടകള്‍ അധികാരലബ്ധിക്കായി ബിജെപി ഒളിഞ്ഞും തെളിഞ്ഞും മുതലാക്കിക്കൊണ്ടിരിക്കുന്നത് കണ്‍മുന്നില്‍ കണ്ടിട്ടും പല കാരണങ്ങള്‍കൊണ്ടും അവര്‍ക്ക് അനുകൂലമായ നിലപാടുകളും പ്രസ്താവനകളും നടത്താന്‍ ക്രിസ്ത്യന്‍ സാമുദായികനേതാക്കള്‍ക്കും സഭാധ്യക്ഷന്മാര്‍ക്കും യാതൊരു മടിയുമുണ്ടായിരുന്നില്ല. സാമുദായികനേതാക്കള്‍ക്കും സഭാധ്യക്ഷന്മാര്‍ക്കും യാതൊരു മടിയുമുണ്ടായിരുന്നില്ല. ബിജെപിയിലാണ് രക്ഷയെന്നും നരേന്ദ്ര മോഡിയാണ് രക്ഷകനെന്നുമുള്ള വാഴ്ത്തുപാട്ടുകള്‍ അവസാനിക്കാന്‍ അധികകാലം വേണ്ടിവരില്ലെന്ന് ഇടതുപക്ഷം വളരെ കൃത്യമായി തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ആ തിരിച്ചറിവ് സഭാധ്യക്ഷന്മാര്‍ക്ക് അടക്കം ഉണ്ടാകാന്‍ സമയമേറെയെടുത്തു. വൈകിയെങ്കിലുമുണ്ടായ തിരിച്ചറിവ് സ്വാഗതാര്‍ഹമാണ് – മുഖപ്രസംഗത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *