മുൻ കെപിസിസി അധ്യക്ഷന്മാരും ഡൽഹിയിലേക്ക്
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ മുൻ കെപിസിസി അധ്യക്ഷന്മാരുമായി ചർച്ച നടത്താൻ രാഹുൽ ഗാന്ധി.. മുൻ കെപിസിസി അധ്യക്ഷന്മാരെ എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചു . കെ മുരളീധരൻ, കെ സുധാകരൻ, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധീരൻ എന്നിവരെയും ഡൽഹിക്ക് വിളിപ്പിച്ചു. നേതാക്കളോട് അടിയന്തരമായി എത്താൻ നിർദേശം നൽകി. രാഹുൽ ഗാന്ധിയാണ് നേതാക്കളെ വിളിപ്പിച്ചത്.
വിളിപ്പിച്ചത് തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്താൻ എന്നാണ് സൂചന. കെ മുരളീധരന്, കെ സുധാകരന്, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പദത്തില്‍ തീരുമാനം അതിനു ശേഷമായിരിക്കുമെന്ന് സൂചന. യുഡിഎഫ് ഘടക കക്ഷികള്‍ ഏതെങ്കിലും നേതാവിനു വേണ്ടി സംസാരിക്കുന്നുവെന്നത് ഊഹാപോഹം മാത്രമെന്ന് കെ മുരളീധരന്. മുഖ്യമന്ത്രി പദവിയില്‍ തീരുമാനം വൈകുന്നത് അണികളില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ടെന്ന് മുരളീധരന് പറഞ്ഞു.

