കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ
നരസിംഹറാവുവും കരുണാകരനും അകലാൻ കാരണം കരുണാകരന്റെ പി വി എന്ന വിളി ആണെന്നും കെവിതോമസിന്റെ പുസ്തകത്തിൽ പറയുന്നു. നാലു പതിറ്റാണ്ടോളം കോൺഗ്രസിനകത്തെ ഓരോ നീക്കങ്ങളും അന്തർ നാടകങ്ങളും കൃത്യമായി അറിയുന്ന ആളാണ് പ്രൊഫസർ കെ വി തോമസ്.
എറണാകുളം : കെ കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജ വേണുഗോപാലിന് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയെന്ന് പ്രൊഫസർ കെ വി തോമസിന്റെ വെളിപ്പെടുത്തൽ. കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ എന്ന കെ വി തോമസിന്റെ പുസ്തകത്തിലാണ് തുറന്നുപറച്ചിൽ. നരസിംഹറാവുവും കരുണാകരനും അകലാൻ കാരണം കരുണാകരന്റെ പി വി എന്ന വിളി ആണെന്നും കെവിതോമസിന്റെ പുസ്തകത്തിൽ പറയുന്നു.
നാലു പതിറ്റാണ്ടോളം കോൺഗ്രസിനകത്തെ ഓരോ നീക്കങ്ങളും അന്തർ നാടകങ്ങളും കൃത്യമായി അറിയുന്ന ആളാണ് പ്രൊഫസർ കെ വി തോമസ്. അദ്ദേഹം ഇടതുപാളയത്തിലേയ്ക്ക് ചേക്കേറിയെങ്കിലും ആത്മകഥാംശമുള്ള കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ പുസ്തകം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സോണിയ ഗാന്ധിയും കെ കരുണാകരനും അകലാൻ കാരണം പത്മജാ വേണുഗോപാലിന് 2001ൽ സീറ്റ് നിഷേധിച്ചതാണെന്നും പുസ്തകത്തിൽ പറയുന്നു. എന്നാൽ കെ വി തോമസിൻ്റെ പുസ്തകത്തിലുള്ള കാര്യങ്ങൾ തെറ്റാണെന്ന് തുറന്നടിച്ച് പത്മജാ ഗോപാൽ. കെ വി തോമസിനെ കുറിച്ച് എഴുതിയാൽ ആ പേന പോലും മോശമാകും.
കെ മുരളീധരനെ കെപിസിസി അധ്യക്ഷൻ ആക്കാൻ സോണിയ ഗാന്ധിക്ക് താല്പര്യമുണ്ടായിരുന്നില്ല. യുഡിഎഫ് സർക്കാറിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി സമ്മതിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിന് മുൻപ് ഫയലുമായി മന്ത്രിമാർ കരുണാകരന്റെ വീട്ടിലെത്തുന്നതിനോട് താൻ യോജിച്ചിരുന്നില്ല. നരസിംഹറാവുവും കരുണാകരനും അകലാൻ കാരണം കരുണാകരന്റെ പി വി എന്ന വിളിയാണെന്നും കെ വി തോമസിന്റെ പുസ്തകത്തിൽ പറയുന്നു. യുഡിഎഫിനകത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്കാണ് പുസ്തകം വഴിവെച്ചിരിക്കുന്നത്.

