സ്കൂളുകളിലെ പാഠപുസ്തക വിതരണം അനിശ്ചിതത്വത്തിൽ
മൂന്നരക്കോടി പുസ്തകങ്ങൾ ആവശ്യമുള്ളതിൽ അച്ചടിച്ചത് കേവലം 79 ലക്ഷം മാത്രം. കവർപേജിനുള്ള കടലാസ് തീർന്നതും കുടിശ്ശിക നൽകാത്തതിനാൽ തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ പേപ്പർ എത്താതിരുന്നതും അച്ചടിയെ പ്രതികൂലമായി ബാധിച്ചു.
എറണാകുളം : കേരളത്തിലെ മന്ത്രിസഭ വരാൻ വൈകുന്നതോടൊപ്പം സ്കൂളുകളിലെ പാഠപുസ്തക വിതരണവും അനിശ്ചിതത്വത്തിൽ.അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധിയും ആശയക്കുഴപ്പവും ഉടലെടുത്തിരിക്കുന്നത്. സ്കൂൾ തുറക്കുന്ന ജൂൺ ഒന്നിന് മുൻപായി പാഠപുസ്തക വിതരണം പൂർത്തിയാക്കാൻ കഴിയില്ലെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.മൂന്നരക്കോടി പുസ്തകങ്ങൾ ആവശ്യമുള്ളതിൽ അച്ചടിച്ചത് കേവലം 79 ലക്ഷം മാത്രം. കവർപേജിനുള്ള കടലാസ് തീർന്നതും കുടിശ്ശിക നൽകാത്തതിനാൽ തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ പേപ്പർ എത്താതിരുന്നതും അച്ചടിയെ പ്രതികൂലമായി ബാധിച്ചു. ധനവകുപ്പിന്റെ ഇടപെടലിലൂടെ ഏഴു കോടി രൂപ അനുവദിക്കാൻ തീരുമാനമായി.
സ്കൂൾ തുറന്ന ശേഷമെങ്കിലും പുസ്തകവിതരണം പൂർത്തിയാക്കാനാണു ഇപ്പോഴത്തെ ആലോചന

