BreakingKeralaOthers

ജാതി അധിക്ഷേപം നടത്തി ജോലിയിൽ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി.

തിരുവനന്തപുരം മണ്ണടിക്കോണം സ്വദേശി ജയശ്രീയെ ജാതി അധിക്ഷേപം നടത്തി ജോലിയിൽ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി. ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ബസ് കോഡിനേറ്റർ അഭിലാഷിനെതിരെയാണ് പരാതി. കഴിഞ്ഞ രണ്ട് ദിവസമായി ബസ്സിലെ ആയയായി ജോലി ചെയ്യുകയായിരുന്നു ജയശ്രീ. നവോത്ഥാന നായകൻ അയ്യങ്കാളി സ്കൂളിൽ ചേർത്ത പഞ്ചമിയുടെ നാലാം തലമുറക്കാരിയാണ് ജയശ്രീ.
നാളെ തൻ്റെ മക്കളും ജാതി അതിക്ഷേപത്തിന് ഇരയാകുമോ എന്ന് ഭയമുണ്ടെന്ന് ജയശ്രീ പറയുന്നു.  ജോലിക്ക് ആരു വരണം വരണ്ട എന്ന് തീരുമാനിക്കുന്നത് സ്കൂൾ അധികൃതരാണ്. താൻ സ്‌കൂളിലെ സ്റ്റാഫ് മാത്രം എന്നും അഭിലാഷിന്റെ പ്രതികരണം.
ജയശ്രീയെക്കുറിച്ച് മാതാപിതാക്കൾക്ക് പരാതിയുണ്ടെന്നും, നിന്റെ സ്മെൽ കുട്ടികൾക്കും മറ്റും ഇഷ്ടപ്പെടുന്നില്ല എന്നും പറഞ്ഞ് അധിക്ഷേപിച്ച് ജോലിയിൽ നിന്ന് പുറത്താക്കിയെന്നാണ് പരാതി. എസ് സി ആയതുകൊണ്ട് നിങ്ങളെ എടുക്കാന്‍ പറ്റില്ലെന്നും അഭിലാഷ് പറഞ്ഞെന്ന് ജയശ്രീ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *