BreakingKeralaPolitics

വിവാദ ആരോപണങ്ങളുമായി ‘വിഎസ്സിനൊപ്പം എന്റെ ദിനങ്ങള്‍`

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം പിണറായി വിജയന്‍ അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ സുരേഷ് കുമാര്‍. 2011ലെ തിരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ തോല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്നാണ് ആരോപണം. വിഎസ്സിനൊപ്പം എന്റെ ദിനങ്ങള്‍ എന്ന പുസ്തകത്തിലൂടെയാണ് സുരേഷ് കുമാര്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. (പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ചില പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് വി എസ് അച്യുതാനന്ദന് തുടര്‍ഭരണം ലഭിക്കാതെ പോയതെന്ന് മുന്‍പ് തന്നെ പല കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ പരിശ്രമിച്ചത് പിണറായി വിജയനായിരുന്നു എന്നാണ് പുസ്തകത്തിലൂടെ സുരേഷ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് വി എസ് തന്നോട് പറഞ്ഞെന്നാണ് സുരേഷ് കുമാര്‍ അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *