ഉപഭോക്താവിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കണപ്പെടണം: ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി റോജി എം.ജോണ്‍
അങ്കമാലി : ഉപഭോക്താവിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും, , ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ തടയണമെന്നും , വില കുറച്ച് ഉല്‍പ്പന്നങ്ങള്‍ വിറ്റ് വില്‍പ്പനാന്തര സേവനത്തിന് അധിക തുക ഈടാക്കുന്ന വിപണന തന്ത്രത്തിനെതിരെ ഉപഭോക്താവ് ജാഗ്രത പുലര്‍ത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്തി റോജി എം.ജോണ്‍. ജില്ലാതലത്തില്‍ അങ്കമാലി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമവും, ഉപഭോക്തൃ നിയമബോധവല്‍ക്കരണ കണ്‍വെന്‍ഷനും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ നിയമം ഉപഭോക്താവിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല അവരുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ , ഉപഭോക്താവിന് ശക്തമായ സംരക്ഷണ കവചമായി ഈ നിയമം മാറുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അങ്കമാലി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ റീത്ത പോള്‍ അദ്ധ്യക്ഷ വഹിച്ചു. ജില്ലാതല വിവരാവകാശ ക്യാമ്പൈയിന്‍ ഉദ്ഘാടനം പാര്‍ലമെന്‍റ് അംഗം ബെന്നി ബഹനാന്‍ നിര്‍വഹിച്ചു. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ വര്‍ഗ്ഗീസ് മൂലന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സില്‍ മുന്‍ മെമ്പര്‍ അഡ്വ. എ.ഡി ബെന്നി ,കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് പ്രിന്‍സ് തെക്കന്‍, ജോസഫ് വര്‍ഗ്ഗീീസ് വെളിയത്ത്, പി.ടി റപ്പായി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രജനി ശിവദാസന്‍ ,ഫാദര്‍.പോള്‍ ചാലിശ്ശേരി , ബിനീറ്റ ചെറിയാന്‍, സിസ്റ്റ്ര്‍ മെറിന്‍ ജോര്‍ജ്ജ്, സിസ്റ്റര്‍ ലിസ്സിന്‍ മരിയ, കെ.കെ വിജയകുമാര്‍, കെവിന്‍ വര്‍ഗ്ഗീസ് , ഡോ. നൈന ശിവരാജ്., സജു ജോസഫ്, മില്‍സണ്‍ ജോര്‍ജ്ജ് , ജയേഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
സംഗമത്തില്‍ വച്ച് ആലുവ താലൂക്കിലെ മികച്ച സ്കൂളുകള്‍ക്കുള്ള കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ് ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. പോള്‍ ചാലിശ്ശേരി, സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബിനീറ്റ ചെറിയാന്‍, സെന്‍റ് ജോസഫ് HSS പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിസ്സിന്‍ മരിയ, ഹോളിഫാമിലി ഹൈസ്ക്കൂള്‍ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ മെറിന്‍ ജോര്‍ജ്ജ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പ്രസിഡന്‍റ് പ്രിന്‍സ് തെക്കന്‍ , കെ.കെ ഓയില്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ കെ.കെ വിജയകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.

