ഓളങ്ങൾക്കപ്പുറം.
ലഹരി വിരുദ്ധ സെമിനാർ
നടത്തി
“
വൈപ്പിൻ :എറണാകുളം ജില്ലാ വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റ്, ഒ ആർ .സി . എന്നിവരുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ലെവൽ ഇൻ്റർവെൻഷൻ പരിപാടിയായ “ഓളങ്ങൾക്കപ്പുറം” എന്ന രക്ഷിതാക്കൾക്കുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തി.
പഞ്ചായത്ത് പ്രസിഡൻ്റ് ബർണാഡ് ബെന്നി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സൗമ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോയ മോഹൻ, പി.ഡി ദിലീപ്, പ്രൊട്ടക്ഷൻ ഓഫീസർ
ഷാനോ ജോസ്, സൈക്കോളജിസ്റ്റ് നീതു മോൾ, ഔട്ട്റീച്ച് ഓഫീസർ .ജെ . സോണിയ തുടങ്ങിയവർ പ്രസംഗിച്ചു. മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് എംപവർമെൻ്റ് വിഭാഗം മാസ്റ്റർ ട്രെയ്നർ
അഡ്വ ചാർളിപോൾ ക്ലാസ് നയിച്ചു.

