BreakingHealthKerala

മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ KCBC

കൊച്ചി: ഡ്രൈ ഡേ വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ KCBC. മുഖ്യമന്ത്രിയെ പേരെടുത്ത് പരാമർശിക്കാതെ രൂക്ഷ വിമർശനവുമായി കെസിബിസി രംഗത്തെത്തി. ഡ്രൈ ഡേ പിൻവലിക്കാൻ ഇനിയൊരു കേന്ദ്രത്തിനും കഴിയില്ലെന്നും ശക്തമായ പ്രതിഷേധങ്ങളെ നേരിടേണ്ടി വരുമെന്നും KCBC മദ്യവിരുദ്ധ സമിതി അറിയിച്ചു.ഉമ്മൻചാണ്ടി പിണറായി സർക്കാരുകൾക്ക് കഴിയാത്ത ഡ്രൈവേ പിൻവലിക്കൽ ഇനിയൊരു കേന്ദ്രത്തിനും സാധിക്കില്ല. അങ്ങനെ ഒരു നയം പുറത്തുവന്നാൽ ശക്തമായ പ്രതിഷേധങ്ങളെ നേരിടേണ്ടി വരും. വേതനം വിതരണം ചെയ്യുന്ന ദിനത്തിൽ പണം മദ്യത്തിന് പിന്നാലെ പോകാതിരിക്കാനും നാട്ടിൽ അനിഷ്ട സംഭവങ്ങൾ കുറയ്ക്കാനും ആണ് ഈ നയം ഉണ്ടാക്കിയത്.
ഗീവ് ആൻഡ് ടെക് പോളിസിലിയുടെ സർക്കാരിൽ തന്നെ പണം തിരികെ എത്താനുള്ള ധനകാര്യ തന്ത്രത്തിന്റെ ഭാഗമാണോ ഈ നീക്കം എന്നും സംശയിക്കേണ്ടിയിരിക്കുന്നു. വിനോദസഞ്ചാരത്തിന്റെയും കോൺഫറൻസുകളുടെയും മറവിൽ ഈ നയം പിൻവലിക്കരുത്. വിനോദസഞ്ചാരത്തിനും കോൺഫറൻസുകൾക്കും മദ്യം ഒഴിച്ചുകൂടാൻ ആകാത്ത കാര്യമായി സർക്കാർ കാണരുത്. മദ്യം കൊടുത്ത് ടൂറിസം മേഖലയെ ഒരു സർക്കാരും പുഷ്ടിപ്പെടുത്തേണ്ട. KCBC മദ്യവിരുദ്ധ സമിതിയുടെ അടിയന്തര ഓൺലൈൻ യോഗം ഞായറാഴ്ച ചേരാനും തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *