BreakingHealthKerala

ശസ്ത്രക്രിയയ്ക്കിടെ 9 വയസ്സുകാരൻ മരിച്ചു.പൊലീസ് കേസെടുത്തു.

കാസർഗോഡ്+ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ 9 വയസ്സുകാരൻ മരിച്ചു. ബേഡകം സ്വദേശി അഷ്‌റഫിന്റെ മകൻ ഇയാസ് ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശസ്ത്രക്രിയക്കിടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതായാണ് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചത്. മരണശേഷമാണ് വിവരം കുടുംബത്തെ അറിയിച്ചതെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു ശസ്ത്രക്രിയ. കുണ്ടം കുഴി ഗവൺമെന്റ് സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇയാസ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *