BreakingLOCALOthers

വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് ഒരുക്കമായ പന്തലിന്റെ കാൽനാട്ടുകർമ്മം വ്യാഴാഴ്ച

എറണാകുളം : മധ്യ കേരളത്തിലെ പ്രശസ്ത തീർത്ഥാടനകേന്ദ്രമായ അങ്കമാലി യൂദാപുരം പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് ഒരുക്കമായ പന്തലിന്റെ കാൽനാട്ടുകർമ്മം വ്യാഴാഴ്ച രാവിലെ 8 30ന് തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ : സെബാസ്റ്റ്യൻ കറുകപ്പിള്ളിയുടെ കാർമികത്വത്തിൽ നടക്കും. ഒക്ടോബർ 29നാണ് ഊട്ടു തിരുനാൾ. നാനാജാതി മതസ്ഥരായ 3 ലക്ഷത്തോളം പേർക്കാണ് ഈ വർഷം നേർച്ച സദ്യ ഒരുക്കുന്നത്. പെരുന്നാളിന്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.. യോഗത്തിൽ റെക്ടർ ഫാ : സെബാസ്റ്റ്യൻ കറുകപ്പിള്ളി, അസി : വികാരി ഫാ : സുജിത് സ്റ്റാൻലിൻ,ഫാ :മെൽട്ടൻ ഡിസിൽവ, ഊട്ടു തിരുനാൾ ജനറൽ കൺവീനർ ഹെർബർട്ട് ജെയിംസ്, ജോയിന്റ് കൺവീനർ ജോസ് മൈപ്പാൻ, ജനറൽ സെക്രട്ടറി ഒ ജി കിഷോർ, കൈക്കാരന്മാരായ കിഷോർ പാപ്പാളി, വില്യoസ് ഞാറക്കാട്ട്, മീഡിയ കൺവീനർ ടി പി ചാക്കോച്ചൻ തുടങ്ങിയവർ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *