യുഡിഎഫിന് തിരിച്ചടിയായി ചിറയിൻകീഴിലെ ഉപതിരഞ്ഞെടുപ്പ് തോൽവി
തദ്ദേശ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് നേരിട്ട തിരിച്ചടിയിൽ രമ്യ ഹരിദാസ് എംഎൽഎയെ കുറ്റപ്പെടുത്തി എസ് സജാദ് രംഗത്തെത്തിയിരുന്നു
തിരുവനന്തപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ നഷ്ടമായിരിക്കുകയാണ്. ചിറയിൽകീഴിലെ അഞ്ചുതെങ്ങ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി ബിജി മോളാണ് വിജയിച്ചത്. ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസ് എംഎൽഎയുമായി ബന്ധപ്പെട്ട കൈയാങ്കളി വിവാദം യുഡിഎഫിന് തിരിച്ചടിയായിരിക്കുകയാണ്.
ചിറയിൻകീഴിലെ തോൽവിയിൽ പ്രതികരണവുമായി എംഎൽഎ സുധീർഷാ പാലോട് രംഗത്തെത്തി. പോസിറ്റീവ് അന്തരീക്ഷത്തിലും നെഗറ്റീവ് ഫലം ഉണ്ടായി. നേതൃത്വം പരിശോധിക്കും. ജനവിധിയെ വിനീതമായി ഞങ്ങൾ ഏറ്റെടുക്കുന്നു. മൂന്നു മാസത്തെ യുഡിഎഫ് സർക്കാർ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് വിജയം. ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനവുമായി കൂട്ടായി മുന്നോട്ടു പോകുമെന്നും സുധീർഷാ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് നേരിട്ട തിരിച്ചടിയിൽ രമ്യ ഹരിദാസ് എംഎൽഎയെ കുറ്റപ്പെടുത്തി എസ് സജാദ് രംഗത്തെത്തിയിരുന്നു. തോൽവിക്ക് ഉത്തരവാദി രമ്യയാണെന്നും എംഎൽഎയുടെ ഇടപെടൽ തോൽവിക്ക് കാരണമായെന്നും സജാദ് ആരോപിച്ചു. ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിഷയത്തിൽ കെപിസിസി അച്ചടക്ക നടപടി നേരിട്ട പ്രാദേശിക നേതാവാണ് എസ്. സജാദ്. എം.എൽ.എ രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പാളയം പ്രദീപിനൊപ്പം സജാദിനെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രമ്യ ഹരിദാസ് എംഎൽഎയെ താക്കീത് ചെയ്തിരുന്നു.

