തൊഴിലുറപ്പ് ജീവനക്കാർക്ക് ഗ്ലൗസും ബൂട്ട്സും വിതരണം ചെയ്തു.
തിരുവാണിയൂർ : തിരുവാണിയൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർക്ക് ട്വൻ്റി20 പാർട്ടി ഗ്ലൗസും ബൂട്ട്സും വിതരണം ചെയ്തു. പാർട്ടി മധ്യമേഖല പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ വിതരണം ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ്
റെജി വർഗീസ് അധ്യക്ഷത വഹിച്ചു. പാർട്ടി നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബി എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി സജീവ്, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ജിൻസി ജോർജ്, മെമ്പർമാരായ വിൽമ ജോർജ് , നാൻസി റോയ് എന്നിവർ പ്രസംഗിച്ചു.

