BreakingKeralaPolitics

പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്.

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരസ്യ പ്രസ്തവനയോടെ പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്. ഒറ്റക്കുള്ള വിമർശനം എന്ന അടൂർ പ്രകാശിന്റെ വാദം തള്ളുകയാണ് സതീശൻ ചേരി. അടൂർ പ്രകാശിൻ്റെ വിമർശനത്തിന് പിന്നിൽ ഉന്നത നേതൃത്വത്തിന്റ പിന്തുണ യുണ്ടെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ സതീശൻ ചേരിക്ക് ദീപ ദാസ് മുൻഷിയെ അടക്കം സംശയമുണ്ട്. പുനഃസംഘടന നീട്ടുന്നത് അടക്കം ബോധപൂർവ്വമാണെന്നും സതീശൻ ചേരി കരുതുന്നു. അടൂർ പ്രകാശ് പരാതി നൽകിയാൽ അച്ചടക്ക ലംഘന പ്രശ്‌നം ഉയർത്താനാണ് സതീശൻ പക്ഷത്തിൻ്റെ നീക്കം.വിഷയത്തിൽ ഹൈക്കമാന്റ് ഇടപെടൽ കാത്തു നിൽക്കുകയാണ് വിഡി വിരുദ്ധ വിഭാഗം. സർക്കാർ പാർട്ടി ഏകോപനത്തിനു ഉടൻ സമിതി വേണമെന്നും നയപരമായ തീരുമാനങ്ങൾക്ക് മുൻപ് കൂട്ടിയാലോചന നിർബന്ധമാണെന്നുമാണ് ഇവർ ഉയർത്തുന്ന ആവശ്യം. അതേസമയം, മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന പരാതി നേരിട്ട് എഐസിസിയെ അറിയിക്കാനാണ് അടൂര്‍ പ്രകാശിന്‍റെ നീക്കമെന്നാണ് വിവരം. ഇതിനായി യുഡിഎഫ് കണ്‍വീനര്‍ തിങ്കളാഴ്ച ദില്ലിയിലെത്തും. വിമര്‍ശനം പരസ്യമായി പറയുന്നതിനെ കെസി വേണുഗോപാൽ തള്ളിയ സാഹചര്യത്തിൽ പരസ്യ പ്രതികരണം നേതാക്കള്‍ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *