ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര് ശ്രീലേഖ. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനിൽ വൻതിരിച്ചടിയാണ് ബിജെപി നേരിട്ടിരിക്കുന്നത്. ഇതോടെ നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയ്ക്കിടെയാണ് രാജി തീരുമാനം. ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. 101 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളായിരുന്നു എൻഡിഎയ്ക്കുള്ളത്. ശ്രീലേഖയുടെ രാജിയോടെ ബിജെപി കൗൺസിലർമാരുടെ എണ്ണം 49 ആയി ചുരുങ്ങുകയും ആകെ സീറ്റുകളുടെ എണ്ണം 50 ആകുകയും ചെയ്തു. ബിജെപിയുടെ 49 കൗൺസിലർമാരിൽ ഒരു കൗൺസിലർ ജയിലിലുമാണ്..അതേ സമയം രാജി സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്ന് ഡെപ്യൂട്ടി മേയര്‍ ആശാനാഥ് പ്രതികരിച്ചു.

