BreakingHealthKerala

മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു

സംസ്ഥാനത്തു സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന് കഴിഞ്ഞ ദിവസം മെട്രോ കേരള വാർത്ത പുറത്തുവിട്ടിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി. പ്രമേഹത്തിനും മന്ത് രോഗത്തിനും ഉള്ള മരുന്നുകളും എത്തിയിട്ടുണ്ട്. ഏഴിനം മരുന്നുകളുടെ സ്റ്റോക്ക് ഇന്ന് വെയർ ഹൗസുകളിൽ എത്തും. കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ മരുന്നുകളുടെ സ്റ്റോക്കും ഇന്ന് എത്തും.
ഇനി സ്റ്റോക്ക് എത്തേണ്ടത് ആസ്പിരിൻ അടക്കമുള്ള പത്തോളം മരുന്നുകൾക്ക് പതിനഞ്ചാം തീയതിയോടെ ഓർഡർ ചെയ്ത മുഴുവൻ മരുന്നുകളും എത്തുമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് വ്യക്തമാക്കി. സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പറയുന്നത്ര പ്രതിസന്ധി സർക്കാർ ആശുപത്രികളില്ല.
ചില മരുന്നുകളുടെ കുറവ് പരിഹരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആരോഗ്യമേഖലയയിൽ നിയന്ത്രണം ആവശ്യമാണെന്നും കടുത്ത മരുന്ന് ക്ഷാമമില്ല, അത്തരം വാർത്തകൾ ദൗർഭാഗ്യകരമാണ്. ചില മരുന്നുകളുടെ കുറവാണ് നിലവിലുള്ളത്. പശ്ചിമേഷ്യൻ യുദ്ധം കാരണം ചില കമ്പനികൾ പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണം.
കുറവുള്ള മരുന്നുകൾ റെഡി പർച്ചേസ് ആയി വാങ്ങുന്നുണ്ട്. മരുന്ന് സ്റ്റോക്ക് എത്തും. നിലവാരം മോശമുള്ള കമ്പനികളെ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. പോരായ്മകൾ ഉണ്ടാവാം. എന്നാല്‍ സർക്കാർ ആശുപത്രികളെ മോശമാക്കി കാണിക്കുന്നത് വിദേശ കമ്പനികളുടെ കുതന്ത്രമാണ്. ഇതിൽ സർക്കാർ വീഴില്ല എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സാംസ്ഥാനത്തു മരുന്ന് ക്ഷാമം രൂക്ഷമാണെന്ന് കഴിഞ്ഞ ദിവസം മെട്രോ കേരള വാർത്ത പുറത്തുവിട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *