BreakingIndiaPolitics

നിർണായക ഇന്ത്യാ സഖ്യം യോഗം ഇന്ന്.

ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിർണായക ഇന്ത്യാ സഖ്യം യോഗം ഇന്ന്. രാവിലെ 11.30 ന് കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ വസതിയിലാണ് യോഗം. മണ്ഡല പുനർ നിർണയ ബില്ലിന് ശക്‌തമായി കോൺഗ്രസ്സ് തീരുമാനം.എന്നാൽ എൻസിപി ശരദ് പവാർ പക്ഷം ബില്ലിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയതോടെ സുപ്രിയ സുലെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.
അതേസമയം ഇന്ത്യ സഖ്യത്തിൽ നിന്ന് പുറത്ത് പോയ DMK യെ അനുയിപ്പിക്കാൻ യോഗം TMC യെ ചുമതലപ്പെടുത്തിയേക്കും.മണ്ഡല പുലർനിയ ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാർക്ക് നൽകി.ലോക്സഭയിൽ നിലവിലുള്ള ബിൽ പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കും. വനിതാ സംവരണം ഉടൻ നടപ്പാക്കാനായിട്ടാണ് ഡീലിമിറ്റേഷൻ ബിൽ കൊണ്ട് വരുന്നത്. ലോക്സഭയിലും നിയമസഭകളിലും സീറ്റുകൾ 50% വർധിപ്പിക്കാൻ വ്യവസ്ഥ.വനിതാ സംവരണം നടപ്പാക്കുന്നത് മണ്ഡല പുനർനിർണയത്തിലൂടെ ആയിരിക്കും. മണ്ഡല പുനർനിർണയത്തിനായി സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ പുതിയ കമ്മീഷൻ രൂപീകരിക്കും.സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ 650 ആയി ഉയർത്തും.ആകെ സീറ്റുകളിൽ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യും.ഇതിൽ പട്ടികജാതി-പട്ടികവർഗ (SC/ST) വനിതകളെയും ഉൾപ്പെടുത്തും തുടങ്ങിയവയാണ് വ്യവസ്ഥകൾ.നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ബില്ല് വീണ്ടും അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *