BreakingCrimeKerala

ബെംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു.




ബെംഗളൂരു: 22കാരിയായ മലയാളി നഴ്സിനെ ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ദുരൂഹതകൾ പുറത്ത്. സുഹൃത്തുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
പന്തളം കുരമ്പാല തെക്ക് ആതിരമല പാലിവേലിൽക്കുഴിയിൽ ശിവഗംഗയിൽ അനിൽ–ബിന്ദു ദമ്പതികളുടെ മകൾ ഗംഗയാണ് കൊല്ലപ്പെട്ടത്. താവക്കൽ മസ്താൻ ദർഗയ്ക്ക് സമീപം ഒടിസി റോഡിലെ റിലെൻസി ലോഡ്ജിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഗംഗയ്ക്ക് ജോലി കണ്ടെത്തുന്നതിനായാണ് ഇരുവരും വ്യാഴാഴ്ച ബെംഗളൂരുവിലെത്തിയത്. ബിഎസ്‌സി നഴ്സിങ് ബിരുദധാരിയായ ഗോകുൽ, നഴ്സിങ് വിദ്യാർഥികൾക്ക് കോളജ് പ്രവേശനം നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും നാലുവർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഗോകുൽ കത്തികൊണ്ട് ഗംഗയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗംഗ സംഭവസ്ഥലത്തുതന്നെ മരിച്ചു.കൊലപാതകത്തിന് പിന്നാലെ ഗോകുൽ ലോഡ്ജ് മാനേജരെ വിവരം അറിയിക്കുകയായിരുന്നു. മാനേജർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ കോട്ടൺപേട്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തർക്കത്തിലേക്ക് നയിച്ച കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *