CrimeKerala

മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണം.കേസ് സിബിഐക്ക്

തിരുവനന്തപുരം : കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സർക്കാരിന്റെ ഈ നിർണ്ണായക നടപടി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന അടിയന്തിര ആവശ്യവുമായി നവീൻ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കുകയും നിലവിലെ പോലീസ് അന്വേഷണത്തിലുള്ള ശക്തമായ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം സിബിഐക്ക് വിടുന്ന ആദ്യത്തെ പ്രധാന കേസാണിത് എന്ന പ്രത്യേകതയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *